രാഹുല്‍ ഗാന്ധി വാക്കുപാലിച്ചു, അനാഥത്വത്തിന്റെ വേദനയില്‍ കഴിഞ്ഞിരുന്ന കാവ്യയ്ക്കും കാര്‍ത്തികയ്ക്കും ഇനി സ്വന്തം വീട്ടില്‍ താമസിക്കാം

മലപ്പുറം: നിങ്ങള്‍ തനിച്ചല്ലെന്ന് രാഹുല്‍ ഗാന്ധി ഒരിക്കല്‍ പറഞ്ഞപ്പോള്‍ കാവ്യയ്ക്കും കാര്‍ത്തികയ്ക്കും അന്ന് ആ വാക്കുകളുടെ ആഴമളക്കാനായില്ല. പക്ഷെ പറഞ്ഞത് രാഹുല്‍ ഗാന്ധിയാണ്. അവര്‍ പ്രതീക്ഷയോടെ കാത്തിരുന്നു. കവളപ്പാറ ദുരന്തത്തില്‍ അമ്മയും മുത്തഛനും മൂന്ന് സഹോദരങ്ങളും നഷ്ടപ്പെട്ട് അനാഥത്വത്തിന്റെ വേദനയില്‍ നീറി നീറി കഴിഞ്ഞിരുന്ന ഈ കുട്ടികള്‍ക്ക് ഇന്നൊരു വീടിന്റെ സുരക്ഷിതത്വമുണ്ട്. കുട്ടികളുടെ ദുരന്തം കേട്ടറിഞ്ഞ രാഹുല്‍ ഗാന്ധി ഒരു വര്‍ഷം മുന്‍പ് വഴിക്കടവില്‍ വച്ചാണ് ഇവരെ നേരില്‍ കണ്ടത്. ഒരിക്കലും തളരരുത്. ഇനി നിങ്ങള്‍ ഒറ്റയ്ക്കാവില്ല കൂടെ ഞങ്ങളുണ്ടാകുമെന്ന് അന്നു രാഹുല്‍ ഗാന്ധി അവര്‍ക്ക് വാക്കു കൊടുത്തിരുന്നു. ഇന്ന് ആ വാക്ക് അദ്ദേഹം നിറവേറ്റി. കോണ്‍ഗ്രസ് പാര്‍ട്ടി മുന്‍കൈയെടുത്ത് അവര്‍ക്കായി ഒരു വീട് ഒരുക്കിയത് ദ്രുത വേഗതയിലാണ്. അവരുടെ ജീവിതത്തിന്റെ സുരക്ഷയുടെ താക്കോല്‍ മലപ്പുറത്ത് കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ രാഹുല്‍ ഗാന്ധി കൈമാറി.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

വാഗ്ദാനങ്ങളല്ല, വേദനിക്കുന്ന സഹജീവികളെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തിയുള്ള കരുതലിന്റെ കാരുണ്യ സ്പര്‍ശങ്ങളാണ് രാഹുല്‍ ഗാന്ധിയെന്ന മനുഷ്യസ്‌നേഹിയെ വ്യത്യസ്തനാക്കുന്നത്.