സൗദിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് രോഗികളില്‍ 41 ശതതമാനം സ്ത്രീകളും 59 ശതമാനം പുരുഷന്‍മാരും

♠ ജെ.പി
റിയാദ്: സൗദിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് രോഗികളില്‍ സ്ത്രീകള്‍ 41 ശതമാനം വരും. അതേസമയം പുരുഷന്‍മാരാവട്ടെ 59 ശതമാനമാണ്. ഇന്ന് റിപ്പോര്‍ട്ട് ചെയ്ത മൊത്തം രോഗികളില്‍ കുട്ടികള്‍ 10 ശതമാനവും മുതിര്‍ന്നവര്‍ 86 ശതാനവുമാണ്. മുതിര്‍ന്നവരില്‍ നന്നേ പ്രായം ചെന്നവര്‍ 4 ശതമാനവുമാണ്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഇന്ന് പുതുതായി 381 കൊറോണ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആരെ രോഗികളുടെ എണ്ണം 3,42,583 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 16 പേരാണ്. ഇതിനകം കൊവിഡ് ബാധിച്ച് ആകെ മരിച്ചത് 5201 പേരാണ്. കൊവിഡില്‍നിന്നും മുക്തി നേടിയത് ഇന്ന് 357 പേരും ആകെ 3,28,895 പേരുമാണ്.
സൗദിയില്‍ കൊവിഡ് സാന്നിധ്യം ഉണ്ടായത് മുതല്‍ ആകെ 3,42,583 പേരിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 8487 പേരാണ് നിലവില്‍ ചികിത്‌സയിലുള്ളത്. ഇതില്‍ 844 പേര്‍ അത്യാസന്ന നിലയിലുമാണ്.
മദീന 60, യാമ്പു 42, റിയാദ് 27, അല്‍മുബാറസ് 19, ഹുഫൂഫ്, ഹായില്‍ എന്നിവിടങ്ങളില്‍ 18 വീതം എന്നിങ്ങനെയാണ് സൗദിയില്‍ കൂടുതലായി കൊറോണ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍.






