തൃശൂരില്‍ വീണ്ടും ഗുണ്ടാ വിളയാട്ടം

 ഹരിത ഉമാമഹേശ്വരന്‍

തൃശൂര്‍: കൂര്‍കഞ്ചേരിയിലെ ടയര്‍ കടയുടമ പാലക്കാട് സ്വദേശി മണികണ്ഠന് നേരെ ഗുണ്ടാ അക്രമണം. ഉടമക്ക് നേരെ അക്രമികള്‍ വെടി ഉതിർക്കുക ആയിരുന്നു. ഇന്നലെ രാത്രയിലാണ് സംഭവം ഉണ്ടായത്. പുര്‍വ്വ വൈരാഗ്യമാണ് അക്രമണത്തിന് കാരണമായത് എന്നാണ് നിഗമനം. സംഭവുമായി ബന്ധപ്പെട്ട് ഷെഫീക്, ഡിറ്റോ, ഷാജന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

അക്രമണത്തിനായി ഉപയോഗിച്ച തോക്കും ഇതിനോടകം കണ്ടെത്തിട്ടുണ്ട്. ഷെഫീക് നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമാണ്. കൂര്‍ക്കഞ്ചേരിയിലെ കടയില്‍ നാല് ദിവസം മുന്‍പ് ഇവര്‍ പഞ്ചര്‍ ഒട്ടിക്കാന്‍ എത്തിയിരുന്നു. എന്നാല്‍ കട അടക്കാന്‍ സമയം കഴിഞ്ഞതിനാല്‍ പഞ്ചര്‍ ഒട്ടിക്കാന്‍ ഇദ്ദേഹം തയ്യാറായില്ല. ഇതിന്റെ വൈരാഗ്യത്തിലാണ് ഇവര്‍ ഇന്നലെ രാത്രിയില്‍ കടയില്‍ എത്തി മണികണ്ഠനെ മര്‍ദികുകയും വെടിഉതിര്‍ക്കുകയും ചെയ്തത്. ഈസ്റ്റ് പോലീസ് സ്ഥലത്ത് എത്തുകയും പ്രതികളെ നഗരത്തില്‍ വെച്ച് തന്നെ പിടികൂടുകയും ചെയി്ു. ഇവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു.

ഓപ്പറേഷന്‍ റേഞ്ചറിന്റെ ഭാഗമായി ജില്ലയിലെ കുപ്രസിദ്ധമായ നിരവധി ഗുണ്ടകളെ പൊലീസ് പിടികൂടിയിരുന്നു. തൃശൂരില്‍ അക്രമണങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും നിത്യ സംഭവമായി മാറിയിട്ടുണ്ട്.