വിമാനത്താവളം അദാനിക്ക് തന്നെ

♠ ഹരിത ഉമാമഹേശ്വരന്‍

കൊച്ചി: സര്‍ക്കാരിന്റെ ഹര്‍ജി തള്ളി തിരുവനന്തപുരം വിമാനത്താവളം അദാനിക്ക്തന്നെ. സ്വകാര്യവത്കരണം കേന്ദ്ര സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്ന് ഹര്‍ജി തള്ളി കൊണ്ട് കോടതി നിരീക്ഷിച്ചു.

അദാനി ഗ്രൂപ്പിന് വിമാനത്താവളം പാട്ടത്തിന് കൈമാറാനുള്ള തീരുമാനത്തെ ചോദ്യം ചെയിതു കൊണ്ട് ആണ് സംസ്ഥാന സര്‍ക്കാര്‍ ഹൈകോടതിയെ സമീപിച്ചത്.

എഴോളം ഹര്‍ജികള്‍ ഇതേ വിഷയത്തില്‍ കോടതിക്ക് മുന്നില്‍ എത്തിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ത്തു കൊണ്ടും അതെ സമയം അനുകൂലിച്ചു കൊണ്ടുമുള്ളതായിരുന്നു ഈ ഹര്‍ജികളത്രയും.