കേളി ചികിത്സാ സഹായം കൈമാറി

തിരുവനന്തപുരം: റിയാദ് കേളിയുടെ മുന്‍കാല പ്രവര്‍ത്തകനും തിരുവനന്തപുരം ജില്ലയിലെ പള്ളിക്കല്‍ മോളിച്ചന്ത സ്വദേശിയുമായ ഉണ്ണികൃഷ്ണന് കേളി പ്രവര്‍ത്തകരില്‍ നിന്നും സ്വരൂപിച്ച ചികിത്സാ സഹായം കൈമാറി. കേളി സനയ്യ അറബയീന്‍ ഈസ്റ്റ് യൂണിറ്റംഗമായിരുന്നു ഉണ്ണികൃഷ്ണന്‍.

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ ഉണ്ണികൃഷ്ണന്‍ നാട്ടിലെ രാഷ്ട്രീയ സാംസ്‌കാരിക മേഖലകളില്‍ സജീവമായി പ്രവഡത്തിച്ച് വരുന്നതിനിടെയാണ് പക്ഷാഘാതം ബാധിച്ച് ഒരു വശം തളര്‍ന്നത്. മറ്റു ജോലികള്‍ ചെയ്യാന്‍ കഴിയാതെ ബുദ്ധിമുട്ടിലായ ഉണ്ണികൃഷ്ണന്റെ അവസ്ഥ സഹപ്രവര്‍ത്തകരില്‍നിന്നും മനസ്സിലാക്കിയ കേളി  കേന്ദ്ര സമിതിയുടെ സഹായത്തോടെ സനയ്യ അറബയീന്‍ ഏരിയയാണ് ചികിത്സാ ഫണ്ട് സ്വരൂപിച്ചത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

പ്രവാസി സംഘം നേതാവ് അനില്‍ കുമാര്‍ കേശവപുരം, സിപിഎം പള്ളിക്കല്‍ ലോക്കല്‍ സെക്രട്ടറി സജീബ് ഹാഷിം, മോളിച്ചന്ത ബ്രാഞ്ച് സെക്രട്ടറി എസ്എസ് ബിജു, അനില്‍ ബാബു, കേളി പ്രവര്‍ത്തകന്‍ അനില്‍ കുമാര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ സിപിഎം തിരുവനന്തപുരം ജില്ലാക്കമ്മിറ്റി  അംഗവും ഉഫട്ടഖഫഅ ചെയര്‍മാനുമായ അഡ്വ. മടവൂര്‍ അനില്‍, ഉണ്ണികൃഷ്ണന്റെ വീട്ടിലെത്തിയാണ്  ചികിത്സാ സഹായം കൈമാറിയത്.