സൗദിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് രോഗ മുക്തി 96 ശതമാനം

♠ ജെ.പി

റിയാദ്: സൗദിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് രോഗമുക്തി 96 ശതമാനമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് പുതുതായി രേഖപ്പെടുത്തിയ കൊറോണ രോഗികളുടെ എണ്ണം 348 ആണെങ്കില്‍ ആകെ രോഗികളുടെ എണ്ണം 3,42,202 ആയിട്ടുണ്ട്.  കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 20 പേരാണ്. ഇതിനകം കൊവിഡ് ബാധിച്ച് ആകെ മരിച്ചത് 5185 പേരാണ്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

കൊവിഡില്‍നിന്നും മുക്തി നേടിയത് ഇന്ന് 373 പേരും ആകെ 3,28,538 പേരുമാണ്. കൊവിഡ് സാന്നിധ്യം ഉണ്ടായത് മുതല്‍ ആകെ 3,42,202 പേരിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 8479 പേരാണ് നിലവില്‍ ചികിത്‌സയിലുള്ളത്. ഇതില്‍ 825 പേര്‍ അത്യാസന്ന നിലയിലുമാണ്.

മദീന 73, യാമ്പു 32, റിയാദ് 25, ബുറൈദ 19, മക്ക 17, അല്‍മുബാറസ് 15, ജിദ്ദ 13, ഉനൈസ 12 എന്നിങ്ങനെയാണ് സൗദിയില്‍ കൂടുതലായി കൊറോണ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍.