സ്വപ്ന സാക്ഷാത്കാരത്തിന്റെ നെല്‍ണി കൊയ്‌തെടുത്ത് രാമന്തളി യുവത

 ഹരിത ഉമാമഹേശ്വരന്‍

രാമന്തളി: കൂട്ടായ്മയുടെ കരുത്തില്‍നട്ട കതിര്‍മണികള്‍ കൊയ്‌തെടുത്ത് രാമന്തളിയിലെ തിടില്‍ പ്രദേശത്തെ യുവാക്കള്‍ ഒന്‍പതാം വര്‍ഷത്തിലേക്ക്. ആത്മവിശ്വാസത്തിലൂടെ ചാലിച്ചെടുത്ത കഠിനാധ്വാനത്തിന്റെ പ്രതിഫലനമാണ് രാമന്തളി യുവ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് തരിശ് ഭൂമിയില്‍ നെല്‍മണികള്‍ വിളയിച്ച് കൊയ്തുല്‍സവം കൊണ്ടാടിയത്.

കാസര്‍ക്കോട് എം.പി ശ്രീ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കൊയ്തുല്‍സവം ഉദ്ഘാടനം ചെയ്തു. രാമന്തളി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എംവി ഗോവിന്ദന്‍ അധ്യക്ഷനായിരുന്നു.

ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് ഡികെ ഗോപിനാഥ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെപി രാജേന്ദ്രകുമാര്‍, പിവി സുരേന്ദ്രന്‍(മഹാത്മാ രാമന്തളി),  തുടങ്ങിയവര്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക