സൗദിയില്‍ കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തതിനെക്കാള്‍ രോഗമുക്തര്‍ കൂടുതല്‍

♠ ജെ.പി

റിയാദ്: സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്ത പ്രതിദിന കൊറോണ രോഗികളുടെ എണ്ണം 472. കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 19 പേരാണ്. ഇതിനകം കൊവിഡ് ബാധിച്ച് ആകെ മരിച്ചത് 5127 പേരാണ്. കൊവിഡില്‍നിന്നും മുക്തി നേടിയത് ഇന്ന് 507 പേരും ആകെ 3,27,327 പേരുമാണ്. ഇത് സൂചിപ്പിക്കുന്നത് രോഗം ഭേതമായവരുടെ ശതമാനം 95.97 എന്നതാണ്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

സൗദിയില്‍ കൊവിഡ് സാന്നിധ്യം ഉണ്ടായത് മുതല്‍ ആകെ 3,41,062 പേരിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 8608 പേരാണ് നിലവില്‍ ചികിത്‌സയിലുള്ളത്. ഇതില്‍ 829 പേര്‍ അത്യാസന്ന നിലയിലുമാണ്.

മദീന 83, യാമ്പു 56, മക്ക 38 എന്നിങ്ങനെയാണ് സൗദിയില്‍ ഇന്ന് കൂടുതലായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍.