ബാലഭാസ്‌കറിന്റെ മരണവും 2019ലെ സ്വര്‍ണ്ണ കടത്ത് കേസിലെ വിവരങ്ങളും തേടി സിബിഐ

♠ ഹരിത ഉമാമഹേശ്വരന്‍
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി സിബിഐ. ഡിആര്‍ഐയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് സിബിഐ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
ബാലുവിന്റെ സുഹൃത്തുക്കള്‍ തന്നെയാണ് കേസില്‍ പ്രതികളായിരിക്കുന്നത്. അപകട സ്ഥലതുണ്ടായിരുന്ന സ്വര്‍ണ്ണകടത്ത് കേസിലെ പ്രതിയെ പിടികൂടാനായിട്ടില്ല. ബാലഭാസ്‌കര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്ത് ദുരുഹസാഹചര്യത്തില്‍ ചിലരെ കണ്ടു എന്ന് കലാഭവന്‍ സോബി മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഇദ്ദേഹത്തെ വിളിച്ചു വരുത്തി മൊഴിയെടുത്തപ്പോള്‍ ആണ് ഒരു വ്യക്തിയെ കുറിച്ചുള്ള വിവരം ലഭിച്ചത്. ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളും സ്വര്‍ണ്ണകടത്തു കേസിലെ പ്രതികളായതിനെ തുടര്‍നാണ് സോബിയുടെ വെളിപ്പെടുത്താല്‍ ഡിആര്‍ഐ പരിശോധിച്ചത്.
2019മെയ് 13നാണ് ഡിആര്‍ഐ 25കിലോ സ്വര്‍ണ്ണം പിടികൂടിയത്. 2018 സെപ്റ്റംബര്‍ 25നാണ് ബാലുവും കുടുബവും പള്ളിപ്പുറത്തെ ദേശിയ പാതയില്‍ അപകടത്തില്‍പെട്ടത്. അപകടത്തില്‍ ബാലുവും മോളും മരിക്കുകയും ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.






