പരാജയഭീതിമൂലം സിപിഎം വോട്ടര്‍ പട്ടികയില്‍ കൃത്രിമം കാട്ടുന്നു: യുഡിഎഫ് Video

തലശ്ശേരി: തലശ്ശേരി നഗരസഭയിലെ വോട്ടര്‍ പട്ടികയില്‍ അനധികൃതമായി വോട്ടര്‍മാരെ ചേര്‍ത്തത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയ ഉദ്യോഗസ്ഥരുടെ പേരില്‍ നടപടി ആവശ്യപ്പെട്ടും യുഡിഎഫ് മുനിസിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുനിസിപ്പല്‍ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. പരാജയഭീതി മൂലം സിപിഎം വ്യാജ വോട്ടര്‍മാരെ ചേര്‍ത്തതാണെന്ന് യുഡിഎഫ് ആരോപിച്ചു.

മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി അഡ്വ. കെഎ ലത്തീഫ് ഉദ്ഘാടനം ചെയ്തു. സികെപി മമ്മു അധ്യക്ഷത വഹിച്ചു. ഡിസിസി ജന. സെക്രട്ടറിമാരായ അഡ്വ. സിടി സജിത്ത്, എംപി അരവിന്ദാക്ഷന്‍, ഇ വിജയകൃഷ്ണന്‍, അഹമ്മദ് അന്‍വര്‍, പിപി സാജിത, പിവി രാധാകൃഷ്ണന്‍, കെഇ പവിത്ര രാജ്, എംവി സതീശന്‍, അഡ്വ. കെസി രഘുനാഥ്, പാലക്കല്‍ സാഹിര്‍, തസ്‌ലിം ചേറ്റംകുന്ന് എന്നിവര്‍ പ്രസംഗിച്ചു.

ടിഎം റഹീം, പാലക്കല്‍ അലവി, ജംഷീര്‍ മുഹമ്മദ്, എവി ശൈലജ, അഡ്വ. പിഎം ഷെറിന്‍ ബീഗം, സൗജത്ത്, തസ്‌നി കെസി എന്നിവര്‍ നേതൃത്വം നല്‍കി.