രാജ്യത്ത് സ്‌കൂളുകളും സിനിമാശാലകളും നാളെ തുറക്കും

♠ ഹരിത ഉമാമഹേശ്വരന്‍
ന്യൂഡല്‍ഹി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ ക്രമേണ പിന്‍വലിച്ചുതുടങ്ങിയതിന്റെ അഞ്ചാംഘട്ടത്തിന്റെ ഭാഗമായി നാളെ മുതല്‍ കൂടുതല്‍ ഇളവുകള്‍ നിലവില്‍ വരും. ഇളവുകളുടെ ഭാഗമായി കണ്ടൈമെന്റെ് സോണിന്റെ പരിധിയില്‍പെടാത്ത സിനിമാശാലകള്‍, വിനോദപര്‍ക്കുകള്‍ തുടങ്ങിയവ തുറന്നു പ്രവൃത്തിക്കാന്‍ അനുമതിയായി. അതേസമയം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഓരോ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് തീരുമാനിക്കാവുന്നതാണ്. സിനിമാശാലകളും പാര്‍ക്കുകളും തുറന്നു പ്രവൃത്തിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിട്ടുണ്ട്.

അഭ്യന്തര മന്ത്രാലയം സെപ്റ്റംബര്‍ 30ന് പുറത്ത് വിട്ട മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം ഒക്‌ടോബര്‍ ഒന്ന് മുതലായിരുന്നു അണ്‍ലോക്ക് 5 രാജ്യത്ത് നിലവില്‍ വന്നത്. ഇതനുസരിച് ഒക്ടോബർ 15 മുതല്‍ സ്‌കളുകള്‍, സിനിമാഹാളുകള്‍, മള്‍ട്ടി പ്‌ളക്‌സുകള്‍, വിനോദ പാര്‍ക്കുകള്‍ സ്വിമ്മിങ്പൂളുകള്‍ തുടങ്ങിയവക്ക് തുറന്നു പ്രവര്‍ത്തിക്കാമെന്നാണ് കേന്ദ്ര അഭ്യന്തര മന്ത്രലയം വ്യക്തമാക്കിയത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
കണ്ടൈയ്‌മെന്റ് സോണുകളില്‍ അല്ലാത്ത തീയറ്ററുകള്‍ക്ക് ഒക്ടോബർ 15 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാമെന്നണ് നിര്‍ദേശം. സ്‌കൂളുകളും കോളേജുകളും തുറന്ന് പ്രവര്‍ത്തിക്കുന്നതിനും കേന്ദ്ര വിദ്യാഭാസ മന്ത്രാലയം മാര്‍ഗരേഖ പുറത്തിറക്കിട്ടുണ്ട്. ഒക്ടോബർ 15 മുതല്‍ സ്‌കൂളുകളും കോളേജുകളും തുറക്കണമെങ്കില്‍ അന്തിമ തീരുമാനം സംസ്ഥാനം എടുക്കേണ്ടതാണെനാണ് കേന്ദ്രം വ്യക്തമാക്കിയത്.
സിനിമാഹാളുകളുടേയും മുള്‍ട്ടിപ്‌ളസുക്കളുടെയും പ്രവര്‍ത്തനം സാമൂഹിക അകലം പാലിക്കുന്ന രീതിയിലായിരിക്കണം. സീറ്റുകള്‍ ക്രീമികരിക്കേണ്ടത് ഈ രീതിയിലായിരിക്കണം. ഡിജിറ്റല്‍ പെയ്‌മെന്റെ് രീതിയിലായിരിക്കണം പണമിടപാടുകള്‍. മാസ്‌ക് ധരിക്കുക, തെര്‍മല്‍ സ്‌കാനിംഗ് നിര്‍ബന്ധമാക്കുക, രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്ക് മാത്രം പ്രവേശനാനുമതി നല്‍കുക എന്നിങ്ങനെയാണ് ക്രീമികരണങ്ങള്‍ നടത്തേണ്ടത്. രണ്ടു സിനിമ പ്രദര്‍ശനങ്ങള്‍ തമ്മില്‍ കൃത്യമായ ഇടവേള ഉണ്ടായിരിക്കണമെന്നും വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പുറത്തിറക്കിയിരിക്കുന്ന മാര്‍ഗ നിര്‍ദേശങ്ങളിൽ പറയുന്നുണ്ട്.






