സൗദിയില്‍ ഇന്ന് കൊവിഡ് രോഗികളുടെ എണ്ണത്തിലും മരണത്തിലും നേരിയ വര്‍ദ്ദനവ്

♠ ജെ.പി
റിയാദ്: സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്ത പ്രതിദിന കൊറോണ രോഗികളുടെ എണ്ണം 501. കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 21 പേരാണ്. ഇതിനകം കൊവിഡ് ബാധിച്ച് ആകെ മരിച്ചത് 5108 പേരാണ്. കൊവിഡില്‍നിന്നും മുക്തി നേടിയത് ഇന്ന് 481 പേരും ആകെ 3,26,320 പേരുമാണ്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
സൗദിയില്‍ കൊവിഡ് സാന്നിധ്യം ഉണ്ടായത് മുതല്‍ ആകെ 3,40,590 പേരിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 8662 പേരാണ് നിലവില്‍ ചികിത്‌സയിലുള്ളത്. ഇതില്‍ 830 പേര്‍ അത്യാസന്ന നിലയിലുമാണ്.
മദീന 57, മക്ക 47, റിയാദ് 42, യാമ്പു 33, ഹുഫൂഫ് 25, ദമ്മാം 21, ജിദ്ദ 19, അബഹ 18, ബുറൈദ 17, അല്‍ഹുഫൂഫ് 13, ഖമീസ് മുഷൈത്ത് 12, നജ്‌റാന്‍ 10, എന്നിങ്ങനെയാണ് സൗദിയില്‍ ഇന്ന് കൂടുതലായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍.






