അനധികൃത വോട്ടു ചേര്‍ക്കലിനെതിരെ യുഡിഎഫ് മുനിസിപ്പല്‍ സെക്രട്ടറിക്ക് പരാതി നല്‍കി

തലശ്ശേരി: നഗരസഭയില്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ച്, വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കി പല വാര്‍ഡുകളിലും അനധികൃതമായി വോട്ടര്‍മാരെ ചേര്‍ത്തതിനെതിരെ യുഡിഎഫിന്റെ  ആഭിമുഖ്യത്തില്‍ മുനിസിപ്പല്‍ സെക്രട്ടറിക്ക് പരാതി നല്‍കി.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ഇതിനെതിരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും, നഗരകാര്യമേഖല ഡയറക്ടര്‍ക്കും പരാതി അയച്ചിട്ടുണ്ട്.

യുഡിഎഫ് നേതാക്കളായ അഡ്വ. പിവി സൈനുദ്ദീന്‍, അഡ്വ. സിടി സജിത്ത്, എംപി അരവിന്ദാക്ഷന്‍, അഡ്വ. കെഎ ലത്തീഫ്, സികെപി മമ്മു, പിവി രാധാകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് പരാതി നല്‍കിയത്.