ഡിഇഒ ഓഫീസുകള്‍ക്ക് മുന്നില്‍ കെപിഎസ്ടിഎ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു

തലശ്ശേരി: പെന്‍ഷന്‍ വെട്ടിക്കുറച്ച നടപടി പിന്‍വലിക്കുക, ഗവണ്‍മെന്റ് പ്രൈമറി സ്‌കൂളുകളിലെ ഹെഡ്മാസ്റ്റര്‍മാരെ നിയമിക്കുക, എന്‍ഇപി 2020ലെ പ്രതിലോമ നിര്‍ദേശങ്ങള്‍ തള്ളിക്കളയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കെപിഎസ്ടിഎ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കേരളത്തിലെ മുഴുവന്‍ ഡിഇഒ ഓഫീസുകള്‍ക്ക് മുന്നിലും പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

തലശ്ശേരിയില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ കെപിസിസി നിര്‍വാഹകസമിതി അംഗം മമ്പറം ദിവാകരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ രാജേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ രമേശന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പിഎം ദിനേശന്‍, പിപി ഹരിലാല്‍, എ ശശികുമാര്‍, ജില്ലാ വൈസ് പ്രസിഡണ്ട് എന്‍ സുനില്‍കുമാര്‍, ടി ആര്‍ യതിരാജ്, കെ റസാക്ക്, ദിനേശന്‍ പച്ചോള്‍ തുടങ്ങിയവര്‍ സംസാരിച്ചു.