കെടി ജുനൈസിന് ‘നിയോ ജിദ്ദ’ യാത്രയയപ്പ് നല്‍കി Video

ജിദ്ദ: ജിദ്ദയില്‍ നിന്നും ജോലിയാവശ്യാര്‍ത്ഥം സ്ഥലം മാറി പോകുന്ന കെടി ജുനൈസിന് ‘നിയോ ജിദ്ദ’ യാത്രയയപ്പ് നല്‍കി.
സാംസ്‌കാരിക, സാമൂഹിക, രംഗത്തെ നിറസാനിധ്യവും നിലമ്പൂര്‍ മേഖലയില്‍ നിന്നുള്ള മുഴുവന്‍ പ്രവാസികളെയും ഉള്‍പ്പെടുത്തിക്കൊണ്ട് രുപീകരിച്ച നിലമ്പൂര്‍ എക്‌സ്പ്പാറ്റ്‌സ് ഓര്‍ഗനൈസേഷന്റെ (നിയോ ജിദ്ദ) പ്രഥമ സെക്രട്ടറികൂടിയായിരുന്നു കെടി ജുനൈസ്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
നിയോ ജിദ്ദയുള്‍പ്പെടെ സാംസ്‌കാരിക സംഘടനകളുടെ നേതൃ നിരയില്‍ പ്രവൃത്തിച്ച വ്യക്തിയായ ജുനൈസിന്റെ സ്ഥലം മാറ്റം ജിദ്ദ മലയാളി സമൂഹത്തിന് കനത്ത നഷ്ടമാണെന്ന് യാത്രയപ്പ് യോഗത്തില്‍ സംസാരിച്ചവര്‍ പറഞ്ഞു.
പ്രസിഡന്റ് ഹുസൈന്‍ ചുള്ളിയോട് അധ്യക്ഷത വഹിച്ചു. നിയോ ജിദ്ദ രക്ഷാധികാരി നജീബ് കളപ്പാടന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. നിയോ ജിദ്ദയുടെ ആദരമായി കെടി ജുനൈസിനുള്ള മൊമെന്‍േറാ പ്രസിഡന്റ് ഹുസൈന്‍ ചുള്ളിയോട് കൈമാറി. അബൂട്ടി പള്ളത്തിനെ പുതിയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു.
സൈഫുദ്ദീന്‍ വാഴയില്‍, നാസര്‍ കരുളായി, ബഷീര്‍ പുതുകൊള്ളി, മുനീര്‍ ടിപി, അമീന്‍ ഇസ്‌ലാഹി, ജാബിര്‍ ചുങ്കത്തറ, ഫൈസല്‍ മൂത്തേടം, നാസര്‍ കല്ലിങ്ങല്‍ പാടന്‍, റിയാസ് വഴിക്കടവ്, മുഹമ്മദലി, ശാഹിദ് റഹ്‌മാന്‍, മുനീര്‍ ബാബു, മാനു വഴിക്കടവ്, ഉമ്മര്‍ ചുങ്കത്തറ, ശിഹാബ് പൊറ്റമ്മല്‍, സല്‍മാന്‍ വഴിക്കടവ് എന്നിവര്‍ സംസാരിച്ചു.
കെടി ജുനൈസ് യാത്രയപ്പിന് നന്ദിപറഞ്ഞ് മറുപടി പ്രസംഗം നടത്തി. മുര്‍ഷിദ് കരുളായി, സുബൈര്‍ വട്ടോളി, മന്‍സൂര്‍ എടക്കര തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. അനസ് നിലമ്പൂര്‍ സ്വാഗതവും അബൂട്ടി പള്ളത്ത് നന്ദിയും പറഞ്ഞു.






