റിയാദ് മീഡിയ ഫോറം കുടുംബ സംഗമം സംഘടിപ്പിച്ചു

റിയാദ്: റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം കുടുംബ സംഗമം സംഘടിപ്പിച്ചു. ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി അഷ്‌റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുലൈമാന് ഊരകം അധ്യക്ഷത വഹിച്ചു.

മുന്‍ ഭാരവാഹികളായ വിജെ നസ്രുദ്ദീന്‍, അക്ബർ  വേങ്ങാട്ട്, നൗഫല്‍ പാലക്കാടന്‍, ഷംനാദ് കരുനാഗപ്പള്ളി എന്നിവര്‍ക്ക് ഉബൈദ് എടവണ്ണ, അഫ്താബ് റഹ്‌മാന്‍, ജലീല്‍ ആലപ്പുഴ, നജീം കൊച്ചുകലുങ്ക് എന്നിവര്‍ മെമന്റോ നല്‍കി.

ഉബൈദ് എടവണ്ണ, നജീം കൊച്ചുകലുങ്ക്, ഹാരിസ് ചോല, വിജെ നസ്രുദ്ദീന്‍, ജലീല്‍ ആലപ്പുഴ, അക്ബര്‍ വേങ്ങാട്ട്, ഷംനാദ് കരുനാഗപ്പള്ളി, അഫ്താബ് റഹ്‌മാന്‍, നാദിര്‍ഷാ, മുജീബ് എന്നിവര്‍ ആശംസ നേര്‍ന്നു സംസാരിച്ചു.

ജനറല്‍ സെക്രട്ടറി നൗഷാദ് കോര്‍മത്ത് സ്വാഗതവും ചീഫ് കോഡിനേറ്റര്‍ ഷിബു ഉസ്മാന് നന്ദിയും പറഞ്ഞു.