സൗദി എയര്‍ലൈന്‍സ് ഈ മാസം അന്താരാഷ്ട്ര വിമാന സര്‍വ്വീസ് ആരംഭിക്കുന്നു, ഇന്ത്യന്‍ സെക്ടറിലേക്കില്ല

♠ ജെ.പി
ജിദ്ദ: കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച അന്താരാഷ്ട്ര വിമാന സര്‍വ്വിസ് സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് പുനരാരംഭിക്കുന്നു. ഒക്‌ടോബര്‍ 20 മുതലായിരിക്കും അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് തുടക്കം കുറിക്കുക. സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് ഇന്നാണ് ഇത്‌സംബന്ധമായ പ്രഖ്യാപനം നടത്തിയത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക

യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലെ 7 സെക്ടറിലേക്കും ആഫ്രിക്കയിലെ 6ഉം ഏ ഷ്യയിലെ 5ഉം മിഡില്‍ ഈസ്റ്റില്‍ ഒമാന്‍, ദുബായ് എന്നിവിടങ്ങളിലെ സെക്ടറിലേ ക്കും ആയിരിക്കും സര്‍വ്വിസ് നടത്തുക. എ ന്നാല്‍ ഇന്ത്യന്‍ സെക്ടറിലേക്കുള്ള വിമാന സര്‍വ്വിസ് ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ഏഷ്യയില്‍ ഇസ്‌ലാമാബാദ്, കറാച്ചി, ജകാര്‍ത്ത, കൊലാലംബൂര്‍, മനില എന്നീ നഗരങ്ങളിലേക്കായിരിക്കും സര്‍വീസ് നടത്തുക.






