സൗദിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് രോഗികള്‍ 474, മരണം 19

♠ ജെ.പി
റിയാദ്: സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്ത പ്രതിദിന കൊറോണ രോഗികളുടെ എണ്ണം 474. കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 19 പേരാണ്. ഇതിനകം കൊവിഡ് ബാധിച്ച് ആകെ മരിച്ചത് 5087 പേരാണ്. കൊവിഡില്‍നിന്നും മുക്തി നേടിയത് ഇന്ന് 500 പേരും ആകെ 3,26,339 പേരുമാണ്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
സൗദിയില്‍ കൊവിഡ് സാന്നിധ്യം ഉണ്ടായത് മുതല്‍ ആകെ 3,400,89 പേരിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 8663 പേരാണ് നിലവില്‍ ചികിത്‌സയിലുള്ളത്. ഇതില്‍ 839 പേര്‍ അത്യാസന്ന നിലയിലുമാണ്.
മക്ക 59, മദീന 58, യാമ്പു 37, ഹുഫൂഫ്, റിയാദ് 29 വീതം, ഹായില്‍ 25, ദമ്മാം 20, നജ്‌റാന്‍ 12, അല്‍മുബാറസ്, അല്‍മഖ്‌വ, ജിസാന്‍, അറാര്‍ 11 വീതം എന്നിങ്ങനെയാണ് സൗദിയില്‍ ഇന്ന് കൂടുതലായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍.






