സൗദിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് രോഗികള്‍ 323, മരണം 25

♠ ജെ.പി
റിയാദ്: സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്ത പ്രതിദിന കൊറോണ രോഗികളുടെ എണ്ണം 350ന് താഴെ. ഇന്ന് 323 പേരിലാണ് കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്ത്. 25 പേരുടെ മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇതിനകം കൊവിഡ് ബാധിച്ച് മരിച്ചത് 5043 പേരാണ്. കൊവിഡില്‍നിന്നും മുക്തി നേടിയത് ഇന്ന് 593 പേരും ആകെ 3,25,330 പേരുമാണ്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
സൗദിയില്‍ കൊവിഡ് സാന്നിധ്യം ഉണ്ടായത് മുതല്‍ ആകെ 3,39,267 പേരിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 8894 പേരാണ് നിലവില്‍ ചികിത്‌സയിലുള്ളത്. ഇതില്‍ 826 പേര്‍ അത്യാസന്ന നിലയിലുമാണ്.
മദീന 64, റിയാദ് 27, ഹുഫൂഫ് 21, ബല്‍ജുര്‍ഷി 18, ഹായില്‍ 17, ജിസാന്‍ 13, ദമ്മാം, മക്ക, അറാര്‍ 8 വിതം, ബുറൈദ, ജുബൈല്‍, ദഹ്‌റാന്‍ 7 വീതം, അല്‍മുബാറസ്, വാദി ദവാസില്‍ 6 വീതം, നജ്‌റാന്‍, അല്‍ഖര്‍ജ് 5 വീതം എന്നിങ്ങനെയാണ് സൗദിയില്‍ ഇന്ന് കൂടുതലായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍.






