മായംചര്‍ത്ത് വിപണനം നടത്തിയ പെട്രോള്‍ സ്‌റ്റേഷനെതിരെ നടപടി എടുത്തു Video

ജിദ്ദ: പെട്രോള്‍ പമ്പില്‍നിന്നും വില്‍കുന്ന എണ്ണയില്‍ മായംചേര്‍ക്കുന്നതായി നിരവധി സൗദി പൗരന്‍മാര്‍ സംശയം ഉന്നയിച്ച സാഹചര്യത്തില്‍ അധികൃതര്‍ സ്‌റ്റേഷനില്‍ തെരച്ചില്‍ നടത്തി തൊഴിലാളികള്‍ക്കെതിരെയും പെട്രോള്‍ ഉടമക്കെതിരെയും നടപടിയെടുത്തു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

കൂടുതല്‍ പണം ലാഭിക്കാനായിരുന്നു തൊഴിലാളികള്‍ മായം ചേര്‍ത്ത പെട്രോള്‍ ഉല്‍പന്നം വില്‍പന നടത്തിയത്. പെട്രോള്‍ സ്‌റ്റേഷനിലെ വിദേശ തൊഴിലാളികളാണ് മായം ചേര്‍ത്ത് വില്‍പന നടത്തിയിരുന്നത്.

വാണിജ്യ മന്ത്രാലയത്തിന്റെ പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതും മായം ചേര്‍ത്തരുമായ എണ്ണയാണ് പമ്പിലൂടെ വിറ്റഴിക്കപ്പെട്ടതെന്ന് സ്ഥിരീകരിച്ചു. തൊഴിലാളികള്‍ക്കെതിരെയും പമ്പുടമക്കെതിരെയും നടപടി എടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം സൗദി ചാനലായ അല്‍ അഖ്ബാരിയ ഇത്‌സംബന്ധമായി വിശ്വല്‍ ഫൂട്ടേജടക്കം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.