സൗദിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് രോഗികള്‍ 407, മരണം 24

ജെ.പി
റിയാദ്: സൗദിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്ത കൊറോണ രോളികളുടേയും കൊറോണ ബാധിച്ച് മരിച്ചവരുടേയും എണ്ണം കഴിഞ്ഞ ദിവസത്തേക്കാള്‍ കൂറവ്. ഇന്ന് 407 പേരിലാണ് കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്ത്. 24 പേരുടെ മരണവുമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇതിനകം കൊവിഡ് ബാധിച്ച് മൊത്തം മരിച്ചത് 4996 പേരാണ്. കൊവിഡില്‍നിന്നും മുക്തി നേടിയത് ഇന്ന് 513 പേരും ആകെ 3,24,282 പേരുമാണ്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
സൗദിയില്‍ കൊവിഡ് സാന്നിധ്യം ഉണ്ടായത് മുതല്‍ ആകെ 3,38,539 പേരിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 9261 പേരാണ് നിലവില്‍ ചികിത്‌സയിലുള്ളത്. ഇതില്‍ 859 പേര്‍ അത്യാസന്ന നിലയിലുമാണ്.
മദീന 54, മക്ക 39, യാമ്പു 27, ഹൂഫൂഫ്, റിയാദ് 23, ദമ്മാം 18, അല്‍മുബാറസ്, ഖമീസ് മുഷൈത്ത് 17, ജിദ്ദ 16, ബല്‍ജുര്‍ഷി, അബഹ, അല്‍ ജുബൈല്‍ 11, ഹായില്‍ 10, അല്‍ മഖ്‌വ 9 എന്നിങ്ങനെയാണ് ഇന്ന് സൗദിയില്‍ കൂടുതലായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍.






