സൗദിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് രോഗികള്‍ 468, മരണം 24

♠ ജെ.പി

റിയാദ്: ദീര്‍ഘകാലം മുഖംമൂടി ധരിക്കുന്നത് വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും സുരക്ഷിതമാണെന്നും ദോഷകരമല്ലെന്നും സൗദി ആരോഗ്യ മന്ത്രാലയ ഔദ്യോഗീക വക്താവ് ഡോ. മുഹമ്മദ് അല്‍-അബ്ദുല്‍ ആലി പറഞ്ഞു. മൂക്കിനെ പ്രതിരോധിക്കുവാന്‍ മാസ്‌ക്ക് സഹായകരമാണെന്ന് അദ്ദേഹം ഊന്നിപറഞ്ഞു. സൗദിയിലെ കൊറേണ രോഗികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവെക്കവെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു സൗദി ആരോഗ്യ മന്ത്രാലയ വക്താവ്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

പല തൊഴിലുകളിലും വളരെക്കാലം മാസ്‌ക് ധരിക്കേണ്ടതുണ്ട്. ആരോഗ്യ ഉദ്യോഗസ്ഥരും മറ്റും പതിറ്റാണ്ടുകളായി തൊഴില്‍ചെയ്യുന്ന സമയങ്ങളില്‍ മാസ്‌ക്ക് ധരിക്കാറുണ്ട്. സൗദിയില്‍ ഇന്ന് കൊറോണബാധ റിപ്പോര്‍ട്ട് ചെയ്തത് 468 പേരിലാണ് 24 പേരാണ് ഇന്ന് കൊറോണ ബാധിച്ച് മരിച്ചത്. ഇതിനകം കൊവിഡ് ബാധിച്ച് മൊത്തം മരിച്ചത് 4947 പേരാണ്. കൊവിഡില്‍നിന്നും മുക്തി നേടിയത് ഇന്ന് 596 പേരും ആകെ 3,23,208 പേരുമാണ്.

സൗദിയില്‍ കൊവിഡ് സാന്നിധ്യം ഉണ്ടായത് മുതല്‍ ആകെ 3,37,711 പേരിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 9556 പേരാണ് നിലവില്‍ ചികിത്‌സയിലുള്ളത്. ഇതില്‍ 913 പേര്‍ അത്യാസന്ന നിലയിലുമാണ്.

മദീന 71, മക്ക 53, യാമ്പു 31, ഹൂഫൂഫ് 29, റിയാദ് 25, ഖമീസ് മുഷൈത്ത് 17, അല്‍മുബാറസ്, ദമ്മാം, ജിസാന്‍ 15 വീതം, സരാത്ത് ഉബൈദ, ഹായില്‍ 12 വീതം, അബ്ഹ 11, ബല്‍ജുര്‍ഷി, അല്‍ഖത്തീഫ് 10 വീതം എന്നിങ്ങനെയാണ് ഇന്ന് സൗദിയില്‍ കൂടുതലായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍.