യാത്രയയപ്പ് നല്‍കി

മക്ക: 36 വര്‍ഷത്തോളം മക്കയിലെ നജദ് ഗ്രൂപ്പ്, ഇലാഫ് ഹോട്ടല്‍സ് കമ്പനി (ഇലാഫ് കിന്ദ ഹോട്ടല്‍) എന്നീ കമ്പനികളില്‍ ജോലിചെയ്ത് ഇലാഫ് കിന്ദ ഹോട്ടലിലെ ചീഫ് എഞ്ചിനീയര്‍ തസ്തികയില്‍ നിന്ന് വിരമിച്ചു നാട്ടിലേക്ക് മടങ്ങുന്ന അബ്ബാസ് കൂട്ടിലങ്ങാടിക്ക് മക്കയിലെ മലയാളി സൗഹൃദ കൂട്ടായ്മ ഊഷ്മളമായ യാത്രയയപ്പ് നല്‍കി.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ചടങ്ങില്‍ മക്കയിലെ വിവിധ ഹോട്ടലുകളിലും ഇതര കമ്പനികളിലും ജോലി ചെയ്യുന്ന മലയാളികള്‍ പങ്കെടുത്തു.
ജലീല്‍ ഏലച്ചോല, ഹസ്സന്‍ കോയ (ശുഹദാ ഹോട്ടല്‍) ശാമില്‍ കരുവാരകുണ്ട് (റോത്താന ഹോട്ടല്‍) മുജീബ് പി.സി ശാന്തപുരം, മൊയ്ദീന്‍ വെള്ളില, മുസ്തഫ കാപ്പാട് (ഇലാഫ് കിന്ദ ഹോട്ടല്‍) സെയ്ഫുദ്ദീന്‍(സൗദി ബിന്‍ലാദന്‍ ഗ്രൂപ്പ്) ഹനീഫ വേങ്ങര (റൗള ബെയ്ത്ത് ഹോട്ടല്‍) തുടങ്ങിയ പങ്കെടുത്ത് സംസാരിച്ചു.
ഊഷ്മളമായ യാത്രയയപ്പു നല്‍കിയ മക്കയിലെ മലയാളി സൗഹൃദ കൂട്ടായ്മക്ക് മറുപടി പ്രസംഗത്തില്‍ അബ്ബാസ് നന്ദി പറഞ്ഞു.






