ദയ ചാരിറ്റി സെന്റെര്‍ ജിദ്ദ ചാപ്റ്റര്‍ പുന:സംഘടിപ്പിച്ചു

♠ ജെ.പി

ജിദ്ദ: തിരൂരങ്ങാടി താലൂക്ക് ആശുപത്രി ആസ്ഥാനമായി പ്രവൃത്തിക്കുന്ന ദയ ചാരിറ്റി സെന്റെിന്റെ ജിദ്ദാ ഘടകം പുന:സംഘടിപ്പിച്ചു. ജീവകാരുണ്യ രംഗത്ത് കഴിഞ്ഞ 18 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന ദയ ചാരിറ്റി സെന്റെര്‍, പാവപ്പെട്ട  രോഗികള്‍ക്ക് മരുന്നും എക്‌സ്‌റേ, ലാബ് പരിശോധനകളും ഉള്‍പ്പടെ ലക്ഷക്കണക്കിന് രൂപയുടെ ചികിത്സാ സഹായങ്ങളാണ് നല്‍കിവരുന്നത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ഷറഫിയ്യയില്‍നടന്ന വാര്‍ഷിക സംഗമം ജിദ്ദാ കെഎംസിസി സീനിയര്‍ വൈസ് പ്രസിഡന്റ് വിപി മുസ്തഫ ഉല്‍ഘാടനം ചെയ്തു. സീതി കൊളക്കാടന്‍ അധ്യക്ഷത വഹിച്ചു.

പുതിയ ഭാരവാഹികളായി സീതി കൊളക്കാടന്‍(പ്രസിഡന്റ്), മജീദ് പുകയൂര്‍(ജന. സെക്രട്ടറി), സക്കീര്‍ കുന്നുമ്മല്‍(ട്രഷറര്‍) എന്നിവരെയും രക്ഷാധികാരികളായി വിപി മുസ്തഫ, താപ്പി അബ്ദുല്ലക്കുട്ടി ഹാജി, പികെ അലി അക്ബര്‍, കോ ഓര്‍ഡിനേറ്ററായി പിഎംഎ ജലീലിനെയും തെരെഞ്ഞെടുത്തു.

മുഹമ്മദ് റഫീഖ് കൂളത്ത്, നൂര്‍ മുഹമ്മദ് പാലത്തിങ്ങല്‍, ഷംസീര്‍ ചെട്ടിപ്പടി, മുസ്തഫ ചെമ്പന്‍, ജലാല്‍ തേഞ്ഞിപ്പലം, മജീദ് കള്ളിയില്‍, പിഎം അഷ്‌റഫ് ബാവ, എംപിഎ റഊഫ്, കെപി ഹംസ, ഓ ഇസ്മായില്‍ എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു. മജീദ് പുകയൂര്‍ സ്വാഗതവും സക്കീര്‍ കുന്നുമ്മല്‍ നന്ദിയും പറഞ്ഞു.