സൗദിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് രോഗികള്‍ 477, മരണം 25

♠ ജെ.പി

റിയാദ്: സൗദിയില്‍ കൊറോണബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്ചയിലുള്ളവരുടെ എണ്ണം 1000ന് താഴെ മാത്രമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം ഇന്ന് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഇന്ന് 477 പേരിലാണ് കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്ത്. റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് രോഗികളില്‍ 42 ശതമാനം സ്ത്രീകളും 58 ശതമാനം പുരുഷന്‍മാരുമാണ്. കുട്ടികള്‍ 10 ശതമാനവും പ്രായപൂര്‍ത്തിയായവര്‍ 86 ശതമാവും വരും. പ്രായപൂര്‍ത്തിയായവരില്‍ 4 ശതമാനം വൃദ്ധരുമാണ്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

25 പേരാണ് ഇന്ന് കൊറോണ ബാധിച്ച് മരിച്ചത്. ഇതിനകം കൊവിഡ് ബാധിച്ച് മൊത്തം മരിച്ചത് 4923 പേരാണ്. കൊവിഡില്‍നിന്നും മുക്തി നേടിയത് ഇന്ന് 557 പേരും ആകെ 3,22,612 പേരുമാണ്.

സൗദിയില്‍ കൊവിഡ് സാന്നിധ്യം ഉണ്ടായത് മുതല്‍ ആകെ 3,37,243 പേരിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 9708 പേരാണ് നിലവില്‍ ചികിത്‌സയിലുള്ളത്. ഇതില്‍ 932 പേര്‍ അത്യാസന്ന നിലയിലുമാണ്.

മദീന 71, മക്ക 46, ഹൂഫൂഫ് 36, യാമ്പു 29, റിയാദ് 28, ബല്‍ജുര്‍ഷി 23, ദമ്മാം 22, അബഹ 21, ഖമീസ് മുഷൈത്ത്, ജിസാന്‍ എന്നിവിടങ്ങളില്‍ 14 വീതം, ദഹ്‌റാന്‍ 13, ജിദ്ദ 12, ഹായില്‍ 11, നജ്‌റാന്‍ 10 എന്നിങ്ങനെയാണ് ഇന്ന് സൗദിയില്‍ കൂടുതലായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍.