സനൂപിന്റെ കൊലപാതകം രാഷ്ട്രീയ ഗൂഢാലോചന: കേളി

റിയാദ് : തൃശൂര്‍ ജില്ലയില്‍ പുതുശ്ശേരി സിപിഐഎം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ സംഘപരിവാർ ശക്തികൾ കൊലപ്പെടുത്തിയ നടപടിയില്‍ റിയാദ് കേളി കലാസാംസ്‌കാരിക വേദി ശക്തമായ പ്രതിഷേധവും സനൂപിന്റെ മരണത്തിൽ അനുശോചനവും രേഖപ്പെടുത്തി
കേരളത്തിൽ കഴിഞ്ഞ നാല്പത്തഞ്ചു ദിവസത്തിനിടയിൽ കൊല്ലപ്പെടുന്ന നാലാമത്തെ സിപിഐ എം പ്രവർത്തകനാണ് സനൂപ്. സിപിഐഎം പ്രവർത്തകരെ ഏകപക്ഷീയമായി ആക്രമിച്ച് വകവരുത്തുന്നതിലൂടെ കേരളത്തിൽ അരാജകത്വം പടർത്തുകയും, എൽഡിഎഫ് സർക്കാർ നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങൾ ജനങ്ങളുടെ ഇടയിൽ എത്തുന്നത് തടയുക എന്ന ഗൂഢാലോചനയുമാണ് ബിജെപി-കോൺഗ്രസ്സ് ക്രിമിനൽ സംഘങ്ങൾക്ക് ഉള്ളതെന്ന് കേളി സെക്രട്ടറിയറ്റിന്റെ പ്രതിഷേധക്കുറിപ്പിൽ പറഞ്ഞു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ബിജെപി – കോണ്‍ഗ്രസ് കൂട്ടുകെട്ടിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ പ്രതികരിക്കാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും തയ്യാറാകണമെന്നും കൊലപാതകികളെ എത്രയും പെട്ടെന്ന് അറസ്‌റ്റ് ചെയ്‌ത് നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരണമെന്നും കേളി ആവശ്യപ്പെട്ടു.






