തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞ തിരുവനന്തപുരം കാട്ടാക്കട സ്വദേശി അനിൽകുമാർ ഗോപിനാഥൻ ആചാരിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഇരുപത്തിരണ്ട് വർഷമായി പ്രവാസജീവിതം നയിക്കുകയായിരുന്ന അനിൽ കുമാർ നാലു വർഷമായി റിയാദിലെ ഒരു മെറ്റൽ വർക്ക്ഷോപ്പിൽ ജോലി ചെയ്ത് വരികയായിരുന്നു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
നിയമക്കുരുക്കിൽപ്പെട്ട് കഴിഞ്ഞ രണ്ടു വർഷമായി നാട്ടിൽ പോകാൻ കഴിയാതെ ബുദ്ധിമുട്ടുന്നതിനിടെയാണ് ഹൃദയാഘാതംമൂലം മരണപ്പെടുന്നത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് സ്പോൺസർ സഹകരിക്കാത്തതിനെ തുടർന്ന് നാട്ടിൽ നിന്ന് ബന്ധുക്കൾ നോർക്കയിൽ പരാതിപ്പെട്ടു. ലോക കേരള സഭ അംഗവും കേളി രക്ഷാധികാരി കൺവീനറുമായ കെ പി എം സാദിഖ് മുഖേന നോർക്ക, വിഷയം എംബസിയുടെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്ന് എംബസി വിഷയത്തിൽ ഇടപെടുകയുമാണുണ്ടായത്.
മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന്റെ മുഴുവൻ ചെലവുകൾ എംബസിയും, നിയമനടപടികൾ പൂർത്തിയാക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി കലാ സാംസ്കാരിക വേദി കേന്ദ്ര ജീവകാരുണ്യ വിഭാഗവും നേതൃത്വം നൽകി. അനിൽകുമാറിന് ഭാര്യയും രണ്ട് പെൺകുട്ടികളും ഉണ്ട്.






