സൗദിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് രോഗികള്‍ 379, മരണം 23

♠ ജെ.പി
റിയാദ്: ഇന്ന് സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് രോഗികളില്‍ 42 ശതമാനം വനിതകളും, 58 ശതമാനം പുരുഷന്‍മാരുമാണ്. ഇതില്‍ കുട്ടികള്‍ 10 ശതമാനവും മുതിര്‍ന്നവര്‍ 85 ശതമാനവും നന്നേ പ്രായം ചെന്നവര്‍ 5 ശതമാനവുമാണ്.
ഇന്ന് മൊത്തം 379 പേരിലാണ് കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്ത്. അതേസമയം 23 പേര്‍ മരിക്കുകയും ചെയ്തു. ഇതിനകം കൊവിഡ് ബാധിച്ച് മൊത്തം മരിച്ചത് 4898 പേരാണ്. കൊവിഡില്‍നിന്നും മുക്തി നേടിയത് ഇന്ന് 570 പേരും ആകെ 3,22,055 പേരുമാണ്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
സൗദിയില്‍ കൊവിഡ് സാന്നിധ്യം ഉണ്ടായത് മുതല്‍ ആകെ 3,36,766 പേരിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 9,813 പേരാണ് നിലവില്‍ ചികിത്‌സയിലുള്ളത്. ഇതില്‍ 938 പേര്‍ അത്യാസന്ന നിലയിലുമാണ്.
മദീന 82, ഹൂഫൂഫ് 31, യാമ്പു 25, മക്ക 25, റിയാദ് 24, ദമ്മാം 23, ഖത്തീഫ്, അറാര്‍ എന്നിവിടങ്ങളില്‍ 14 വീതം, ജിദ്ദ 11, ദഹ്‌റാന്‍ 7, അല്‍മുബാറസ്, അല്‍തായിഫ്, നജ്‌റാന്‍ എന്നിവിടങ്ങളില്‍ 6 വീതം എന്നിങ്ങനെയാണ് ഇന്ന് സൗദിയില്‍ കൂടുതലായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍.






