പുതിയ അഞ്ച് റിയാല്‍ പോളിമര്‍ നോട്ടുകള്‍ തിങ്കളാഴ്ച മുതല്‍ സൗദിയില്‍ പ്രചാരത്തിലുണ്ടാകും

റിയാദ്: അഞ്ച് റിയാല്‍ വിഭാഗത്തിലെ പുതിയ പോളിമര്‍ കറന്‍സി നോട്ടുകള്‍ ഒകേ്ടാബര്‍ 5 തിങ്കളാഴ്ച മുതല്‍ വിതരണം ചെയ്യുമെന്ന് സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി (സമ) അറിയിച്ചു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
നിലവില്‍ പ്രചാരത്തിലുള്ള കോട്ടണ്‍ അഞ്ച് റിയാല്‍ പേപ്പര്‍ നോട്ടുകള്‍ക്ക് സമാനമായിരിക്കും രൂപകല്‍പ്പനയിലും നിറത്തിലും പുതിയ പോളിമര്‍ ബാങ്ക് നോട്ടുകളുടെ രൂപകല്‍പ്പനയും നിറവുമെന്ന് സെന്‍ട്രല്‍ ബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു.






