സൗദിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് രോഗികള്‍ 400 ന് താഴെ, മരണനിരക്കും കഴിഞ്ഞ ദിവസത്തേക്കാള്‍ കുറവ്

♠ ജെ.പി
റിയാദ്: സൗദിയില്‍ ഇന്ന് 400 ന് താഴെയാണ് കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്ത്. അതേസമയം മരണനിരക്കിലും കുറവുണ്ടായിട്ടുണ്ട്. ഇന്ന് 390 പേരില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മരണ നിരക്ക് 25 ലേക്ക് താഴ്ന്നു. ഇതിനകം കൊവിഡ് ബാധിച്ച് മൊത്തം മരിച്ചത് 4875 പേരാണ്. കൊവിഡില്‍നിന്നും മുക്തി നേടിയത് ഇന്ന് 511 പേരും ആകെ 3,21,485 പേരുമാണ്.
സൗദിയില്‍ കൊവിഡ് സാന്നിധ്യം ഉണ്ടായത് മുതല്‍ ആകെ 3,36,387 പേരിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 10,027 പേരാണ് നിലവില്‍ ചികിത്‌സയിലുള്ളത്. ഇതില്‍ 955 പേര്‍ അത്യാസന്ന നിലയിലുമാണ്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
മക്ക – മദീന എന്നിവിടങ്ങളില്‍ 48 വീതം, റിയാദ് 29, യാമ്പു 25, ഹൂഫൂഫ് 24, ഹായില്‍ 23, ഖമീസ് മുഷൈത്ത് – ദമ്മാം – ജിദ്ദ എന്നിവിടങ്ങളില്‍ 11 വീതം, ജിസാന്‍ 10, അല്‍മുബാറസ് – അല്‍തായിഫ് – അല്‍ഖഫ്ജി എന്നിവിടങ്ങളില്‍ 7 വീതം എന്നിങ്ങനെയാണ് ഇന്ന് സൗദിയില്‍ കൂടുതലായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍.






