ഇന്ദിരാ ഭവനും കോണ്‍ഗ്രസ് കമ്മിറ്റിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന വീടിന്റെ മുഹൂര്‍ത്തകല്ല് വെക്കല്‍ ചടങ്ങ് നിര്‍വഹിച്ചു video

തലശ്ശേരി: ആകസ്മികമായി മരണപ്പെട്ട പിണറായി പഞ്ചായത്തിലെ എരുവട്ടി പൊട്ടന്‍പാറ സവദേശിയും സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ പിവി ദിനേശന്റെ നിര്‍ധന കുടുംബത്തിന് ഇന്ദിരാ ഭവന്‍ പൊട്ടന്‍പാറയും കോണ്‍ഗ്രസ് കമ്മിറ്റിയും ചേര്‍ന്ന് നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ മുഹൂര്‍ത്തകല്ല് വെക്കല്‍ ചടങ്ങ് നടന്നു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ചടങ്ങ് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി നിര്‍വഹിച്ചു. മമ്പറം ദിവാകരന്‍ അധ്യഷത വഹിച്ചു. വിഎ നാരായണന്‍, രാജീവന്‍ മാസ്റ്റര്‍, പുതുക്കുടി ശ്രീധരന്‍, സികെ പുരുഷോത്തമന്‍, എംകെ ദിലീപ് തുടങ്ങിയവര്‍ സംസാരിച്ചു.
കരായി സുജിത്ത്, രജിലേഷ് പലേരി, ഷൈജന്‍ പൊട്ടന്‍പാറ, റിനിഷ് സി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.