ഉംറ കര്‍മ്മത്തിന് വീണ്ടും തുടക്കം

മക്ക: കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച ഉംറ കര്‍മ്മം പുനരാരംഭിച്ചു. ആറ് മാസത്തെ ഇടവേളക്ക് ശേഷമാണ് കോവിഡ് പ്രോട്ടോകോള്‍ മാനദണ്ഡങ്ങള്‍ പാലിച്ച് ഇന്ന് പുലര്‍ച്ചെയാണ് കര്‍മ്മങ്ങള്‍ ആരംഭിച്ചത്.
ഹജജ് ഉംറ മന്ത്രാലത്തിന്റെ ആപ്പ്‌വഴി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത ആഭ്യന്തര തീര്‍ത്ഥാടകര്‍ക്കാണ് ഉംറ കര്‍മ്മത്തിന് അനുമതി നല്‍കിയിരിക്കുന്നത്. മാര്‍ച്ച് 4 നായിരുന്നു കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഉംറ കര്‍മ്മം നിര്‍ത്തിവെച്ചിരുന്നത്. പ്രധമഘട്ടത്തില്‍ ആറായിരം തീര്‍ത്ഥാടകര്‍ക്കാണ് ഉംറ കര്‍മ്മത്തിന് അനുമതിയുള്ളത്. പിന്നീട് സാഹചര്യങ്ങള്‍ വിലയിരുത്തി തീര്‍ത്ഥാടണകരുടെ എണ്ണം വര്‍ദ്ധിപ്പിക്കും.
ആയിരം പേരടങ്ങുന്ന ഓരോ സംഘമായാണ് കര്‍മ്മങ്ങള്‍ നടത്തുന്നത്. മൂന്ന് മണിക്കൂര്‍ സമയമാണ് ഓരോ സംഘത്തിനും അനുവദിക്കുന്നത്. ഒരു സംഘം ഉംറ കര്‍മ്മം ചെയ്തു കഴിഞ്ഞാല്‍ അണു നശീകരണം ചെയ്ത് ഹറം പൂര്‍ണ്ണമായി അനുമുക്തമാക്കിയ ശേഷമായിരിക്കും അടുത്ത സംഘം ഉംറ കര്‍മ്മം ചെയ്യുക.
ഒക്‌ടോബര്‍ 18 രണ്ടാംഘട്ടം 15,000 തീര്‍ത്ഥാടകര്‍ക്കും നവംബര്‍ 3 ന് ആരംഭിക്കുന്ന മുന്നാംഘട്ടത്തില്‍ 20,000 തീര്‍ത്ഥാടര്‍ക്കും പ്രതിദിനം ഉംറ കര്‍മ്മത്തിന് അനുമതിയുണ്ടാകും മൂന്നാംഘട്ടത്തില്‍ വിദേശ തീര്‍ത്ഥാടകര്‍ക്കും ഉംറ നിര്‍വ്വഹിക്കാനാകും. അതേസമയം നാലാംഘട്ടത്തില്‍ കൂടതല്‍ പേര്‍ക്ക് ഉംറ നിര്‍വ്വഹിക്കാന്‍ അനുമതി നല്‍കുമെങ്കിലും തീയ്യതി പിന്നീടാണ് അറിയിക്കുക. പരിശീലനം ലഭിച്ച ആയിരത്തോളം ജീവനക്കാരാണ് തീര്‍ത്ഥാടകരെ നിരീക്ഷിക്കാന്‍ സജജരാക്കിയിട്ടുള്ളത്.





