സ്കൂൾ കെട്ടിട ഉദ്ഘാടനം; കെ മുരളീധരൻ എംപി യെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ചു

തലശ്ശേരി: കതിരൂർ ഗവ. സ്കൂളിന്റെ പുതിയ കെട്ടിട ഉദ്ഘാടന പരിപാടിയിൽ കെ മുരളീധരൻ എംപി യെ ഒഴിവാക്കിയ അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് കതിരൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കതിരൂർ മൈതാനിയിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

കതിരൂർ ഹൈസ്കൂളിന്റെ വികസനത്തിന് എംപി ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ അനുവദിച്ചിരുന്നു. അത്തരം സാഹചര്യത്തിൽ സ്കുളുമായി സഹകരിക്കുന്ന എംപി യെ പരിപാടിയിൽ നിന്നൊഴിവാക്കിയ നടപടിയിൽ പ്രിതിഷേധിച്ചാണ് ധർണ്ണ സംഘടിപ്പിച്ചത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

കക്ഷിരാഷ്ട്രീയക്കൾക്കതീതമായി വികസന പ്രവർത്തനങ്ങൾക്ക് മുൻതൂക്കം കൊടുത്തു കൊണ്ട് പ്രവർത്തിക്കുന്ന എംപിയെ തഴഞ്ഞതുവഴി ജനാധിപത്യത്തിൽ ഭരണകൂടം പ്രതിപക്ഷ ബഹുമാനം തള്ളിക്കൊണ്ടാണ് കതിരൂർ പഞ്ചായത്ത് ഭരണ സമിതി പ്രവർത്തിക്കുന്ന ഈ നടപടിയിൽ കതിരൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. ഇതു സംബന്ധിച്ചു നടന്ന ധർണ്ണ ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. ഡിടി സജിത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഒ ഹരിദാസൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് എംപി അരവിന്ദാക്ഷൻ, എ പ്രേമാജൻ മാസ്റ്റർ , എ വി രാമദാസ് എന്നിവർ സംസാരിച്ചു.