കലാഭവന്‍ മണിയുടെ സഹോദരനെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ ആശുപത്രിയിലാക്കി

തൃശൂര്‍: കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണനെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാലക്കുടി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഓണ്‍ലൈന്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ സംഗീത നാടക അക്കാദമി അവസരം നിഷേധിച്ചതായി ആരോപണമുണ്ടായിരുന്നു. ഇതേതുടര്‍ന്ന് കഴിഞ്ഞ ദിവസം രാമകൃഷ്ണന്‍ അക്കാദമിക്കു മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. അതോടൊപ്പം ജാതി അധിക്ഷേപമെന്ന് ആരോപിച്ച് വിവിധ സംഘടനകളും അക്കാദമിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക






