സൗദിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് രോഗികള്‍ 419, മരണം 27

♠ജെ.പി
റിയാദ്: സൗദിയില്‍ ഇന്ന് കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്ത് 419 പേരില്‍. 27 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇതിനകം കൊവിഡ് ബാധിച്ച് മൊത്തം മരിച്ചത് 4850 പേരാണ്. കൊവിഡില്‍നിന്നും മുക്തി നേടിയത് ഇന്ന് 626 പേരും ആകെ 3,20,974 പേരുമാണ്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
സൗദിയില്‍ കൊവിഡ് സാന്നിധ്യം ഉണ്ടായത് മുതല്‍ ആകെ 3,35,997 പേരിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 10,173 പേരാണ് നിലവില്‍ ചികിത്‌സയിലുള്ളത്. ഇതില്‍ 954 പേര്‍ അത്യാസന്ന നിലയിലുമാണ്.
മദീന 68, യാമ്പു 48, മക്ക 45, റിയാദ് 25, ഹൂഫൂഫ് 20, ദഹ്‌റാന്‍ 16, അല്‍മുബാറസ് – ഖമീസ് മുഷൈത്ത് 15, വീതം, ജിസാന്‍ 11, അബ്ഹ 9, ജിദ്ദ – നജ്‌റാന്‍ 9, അല്‍ മഖ്‌വ – ദമ്മാം 7 വീതം എന്നിങ്ങനെയാണ് സൗദിയില്‍ ഇന്ന് 6 ന് മുകളില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍.






