പുഷ്പാർച്ചനയും ഏകദിന ഉപവാസവും സംഘടിപ്പിച്ചു

മമ്പറം: മഹാത്മാഗാന്ധിയുടെ 151ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഒക്ടോബർ 2 ന് മമ്പറം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മമ്പറത്ത് പുഷ്പാർച്ചനയും ഏകദിന ഉപവാസവും സംഘടിപ്പിച്ചു. കെ.പി.സി.സി നിർവ്വാഹക സമിതി അംഗം മമ്പറം ദിവാകരൻ ഷാൾ അണിയിച്ചു കൊണ്ട് ഉപവാസം ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡണ്ട് കെകെ പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി സുരേഷ് ബാബു എളയാവൂർ മുഖ്യ പ്രഭാഷണം നടത്തി.വാർഡ് മെമ്പർ മനോജ് അണിയാരത്ത് , പിപി കൃഷ്ണൻ, കെരമ്മീഷ്, കെദാസൻ, ടികെ പവിത്രൻ, മേപ്പാട്ട് അശോകൻ, എം പ്രദീപൻ എന്നിവർ സംസാരിച്ചു. ഉപവാസ സമരത്തെ അഭിസംബോധന ചെയ്തു കൊണ്ട് ഡിസിസി സെക്രട്ടറി കെസി മുഹമ്മദ് ഫൈസൽ, ബ്ലോക്ക് പ്രസിഡണ്ട് കെകെ  ജയരാജൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം ഉപവാസ ഭടന്മാർക്ക് നാരങ്ങാ നീര് നൽകി ഡിസിസി സെക്രട്ടറി പൊന്നമ്പത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഷനോജ് മമ്പറം, കെ ചന്ദ്രൻ  മിഥുൻ മാറോളി, സജീവൻ കീഴത്തൂർ,എന്നിവർ സംസാരിച്ചു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക