ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എജുക്കേഷൻ, റിസർച്ച് ആന്റ് ട്രെയിനിംഗ് സെന്ററിന്റെ ഉദ്ഘാടനം ഡോ. കാദർ മങ്ങാട് നിർവ്വഹിച്ചു.

തലശ്ശേരി : ഓങ്ങ്ത്രെ തലശ്ശേരിയുടെ നിയന്ത്രണത്തിൽ ആരംഭിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എജുക്കേഷൻ, റിസർച്ച് ആന്റ് ട്രെയിനിംഗ് സെന്ററിന്റെ ഉദ്ഘാടനം മഹാത്മ ഓഡിറ്റോറിയത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ. കാദർ മങ്ങാട് വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിച്ചു. ചടങ്ങിൽ വി രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. റിട്ട. പ്രൊഫസർമാരായ ഡോ. ശങ്കരൻ കുട്ടി, ഡോ. പി ഭാസ്കരൻ, എപി സുബൈർ, റിട്ട. പ്രിൻസിപ്പൾ എം ഹരീന്ദ്രൻ, നഗര സഭ കൗൺസിലർ കെ വിനയ രാജ് എന്നിവർ സംസാരിച്ചു. ഡയറ്റ് മുൻ പ്രിൻസിപ്പൾ പി കെ. ഗൗരി സ്വാഗതവും ഓങ് ത്രെ ചെയർമാൻ ഇ സുരേന്ദ്രൻ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക