കോവിഡ് 19 രോഗ പ്രതിരോധ ഹോമിയോപ്പതി മരുന്നും മാസ്ക്കും വിതരണം ചെയ്തു

തലശ്ശേരി: ഗാന്ധി ജയന്തി ദിനത്തോട് അനുബന്ധിച്ച് ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ (ഐഎൻടിയുസി) തലശേരി ഡിവിഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോവിഡ് 19 രോഗ പ്രതിരോധ ഹോമിയോപ്പതി മരുന്നും മാസ്ക്കും വിതരണം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. സിടി സജിത്ത് ഉദ്ഘാടനം ചെയ്തു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

രോഗത്തെക്കുറിച്ചും മരുന്നിനെക്കുറിച്ചും ഡോ: ഫാത്തിമ നസ് വ ക്ലാസ്സെടുത്തു. യൂണിയൻ ജില്ല പ്രസിഡണ്ട് പി ജനാർദ്ദനൻ ഗാന്ധി അനുസ്മരണഭാഷണം നടത്തി. ഇ വിജയകൃഷ്ണൻ, എൻകെരാജീവ്, കെ അജിത്ത് കുമാർ സംസാരിച്ചു. എകെ ഉദയകുമാർ അധ്യക്ഷം വഹിച്ചു.