സൗദിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് രോഗികള്‍ 481, മരണം 29.

♠ ജെ.പി
റിയാദ്: സൗദിയില്‍ ഇന്ന് കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്ത് 481 പേരില്‍. 29 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇതിനകം കൊവിഡ് ബാധിച്ച് മൊത്തം മരിച്ചത് 4823 പേരാണ്. കൊവിഡില്‍നിന്നും മുക്തി നേടിയത് ഇന്ന് 602 പേരും ആകെ 320348 പേരുമാണ്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
സൗദിയില്‍ കൊവിഡ് സാന്നിധ്യം ഉണ്ടായത് മുതല്‍ ആകെ 3,35,578 പേരിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 10,407 പേരാണ് നിലവില്‍ ചികിത്‌സയിലുള്ളത്. ഇതില്‍ 970 പേര്‍ അത്യാസന്ന നിലയിലുമാണ്.
ജിദ്ദ 40, മദീന 37, ഹായില്‍ 31, റിയാദ് 28, ഹൂഫൂഫ് 27, ബല്‍ജുര്‍ഷി – യാമ്പു എന്നിവിടങ്ങളിൽ 24 വീതം, മക്ക 18, ഖമീസ് മുഷൈത്ത് 17, ദമ്മാം – ജിസാന്‍ എന്നിവിടങ്ങളിൽ 13 വീതം, അബ്ഹ 11, അല്‍മുബാറസ് – ദഹ്‌റാന്‍ എന്നിവിടങ്ങളിൽ 10 വീതം എന്നിങ്ങനെയാണ് സൗദിയില്‍ ഇന്ന് കൂടുതലായി കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍.






