ജവഹര്‍ ബാല്‍മഞ്ച് തലശ്ശേരി ബ്ലോക്ക്തല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ എല്‍എസ്സ് പ്രഭുമന്ദിരത്തില്‍ നടന്നു

തലശ്ശേരി: ജവഹര്‍ ബാല്‍മഞ്ച് തലശ്ശേരി ബ്ലോക്ക്തല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ എല്‍എസ്സ് പ്രഭുമന്ദിരത്തില്‍ നടന്നു. ചടങ്ങില്‍ ഡിസിസി ജന: സെക്രട്ടറി എംപി അരവിന്ദാക്ഷന്‍ ആദ്യ മെമ്പര്‍ഷിപ്പ് ആര്യദേവിനും, നീതുപ്രിയക്കും നല്‍കി ഉത്ഘാടനം ചെയ്തു.
ജില്ലാ ചെയര്‍മാന്‍ സിവിഎ ജലീല്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് ബാല്‍മഞ്ച് ചെയര്‍മാന്‍ സുധിന്‍ സിഎം അധ്യക്ഷനായ ചടങ്ങില്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സന്തോഷ് കുമാര്‍ സിപി, ബ്ലോക്ക് വൈ ചെയര്‍മാന്‍ പി ജിതേഷ്, എംപി സുധീര്‍ ബാബു, എം വിജയകൃഷ്ണന്‍ കെഇ പവിത്ര രാജ് എന്നിവര്‍ സംസാരിച്ചു.






