സൗദിയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 500ന് താഴെ

♠ ജെ.പി

റിയാദ്: സൗദിയില്‍ ഇന്ന് കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്ത് 492 പേരില്‍. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 500 ന് താഴെ എത്തി എന്ന ആശ്വാസത്തിലാണ് സൗദി അറേറബ്യ.

26 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇതിനകം കൊവിഡ് ബാധിച്ച് മൊത്തം മരിച്ചത് 4794 പേരാണ്. കൊവിഡില്‍നിന്നും മുക്തി നേടിയത് ഇന്ന് 592 പേരും ആകെ 319746 പേരുമാണ്.

സൗദിയില്‍ കൊവിഡ് സാന്നിധ്യം ഉണ്ടായത് മുതല്‍ ആകെ 3,35,097 പേരിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 10,557 പേരാണ് നിലവില്‍ ചികിത്‌സയിലുള്ളത്. ഇതില്‍ 993 പേര്‍ അത്യാസന്ന നിലയിലുമാണ്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

മദീന 55, യാമ്പു 52, ജിദ്ദ – മക്ക എന്നിവിടങ്ങളില്‍ 39, ദഹ്‌റാന്‍ 27, ഹൂഫൂഫ് – റിയാദ് എന്നിവിടങ്ങളില്‍ 26 വീതം, ഖമീസ് മുഷൈത്ത് 17, അല്‍മുബാറസ് 15, ഹായില്‍ 13, ബല്‍ജുര്‍ഷി 12, ദമ്മാം – അറാര്‍ 11 വീതം, നജ്‌റാന്‍ 8 എന്നിങ്ങനെയാണ് സൗദിയില്‍ ഇന്ന് കൂടുതലായി കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍.