കെസിഇഎഫ് ധര്‍ണ്ണ നടത്തി

തലശ്ശേരി: പിണറായി സര്‍ക്കാര്‍ സഹകര മേഖലയോട് കാണിക്കുന്ന അവഗണനക്കെതിരെ കേരള കോ-ഓപ്പറേറ്റീവ് എംപ്‌ളോയീസ് ഫ്രണ്ടിന്റെ (കെസിഇഎഫ്) നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടക്കുന്ന അസിസ്റ്റന്റ് റജിസ്ട്രാര്‍ ഓഫീസ് ധര്‍ണ്ണ തലശ്ശേരിയില്‍ കെപിസിസി ജനറല്‍ സെക്രട്ടറി വിഎ നാരായണന്‍ ഉദ്ഘാടനം ചെയ്തു.

മനോജ് അണിയാരത്ത് സ്വാഗതം പറഞ്ഞു. ഗണേഷ് ബാബു അധ്യക്ഷത വഹിച്ചു. എംപി അരവിന്ദാക്ഷന്‍, അഡ്വ: രഘുനാഥ്, ദാസന്‍ കെപികെ രാജീവന്‍, ജയേഷ് എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു.