റോഡ് തകര്‍ച്ചക്ക് ശാശ്വത പരിഹാരം കണ്ടില്ലെങ്കില്‍ പിഡബ്ല്യുഡി ഓഫീസിനുമുന്നില്‍ സമരം സംഘടിപ്പിക്കും: കോണ്‍ഗ്രസ്

തലശ്ശേരി: കോടിയേരി റോഡില്‍ കണ്ണിച്ചിറ കവലയില്‍ നിന്നും പുതിയ റോഡിലേക്ക് പ്രവേശിക്കുന്നിടത്ത് റോഡ് തകര്‍ന്നതിനാല്‍ യാത്ര ദുഷ്‌കരമായിരിക്കുന്നു. വാഹനങ്ങള്‍ വളരെ പ്രയാസപ്പെട്ടാണ് കടന്നു പോകുന്നത്. റോഡ് തകര്‍ച്ച കാരണം വാഹനങ്ങള്‍ ഇവിടെ എത്തുമ്പോള്‍ വേഗത കുറക്കുന്നത് കാരണം പല സമയങ്ങളിലും രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു. ഇരുചക്രവാഹനയാത്രക്കാര്‍ തെന്നി വീണ് അപകടം സംഭവിക്കുന്നു. ഈ കാര്യം നഗരസഭാ കൗണ്‍സിലര്‍ അടക്കമുള്ളവര്‍ പിഡബ്ല്യുഡി അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും ഇതേവരെ നടപടി ഉണ്ടായിട്ടില്ല.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
റോഡ് തകര്‍ച്ചക്ക് അടിയന്തിര പരിഹാരം കണ്ടില്ലെങ്കില്‍ പിഡബ്ല്യുഡി ഓഫീസിന് മുന്നില്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് തിരുവങ്ങാട് മണ്‍്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.
യോഗത്തില്‍ മണ്ഡലം പ്രസിഡണ്ട് ഇ വിജയകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ഡിസിസി ജന സെക്രട്ടറി അഡ്വ. സിടി സജിത്, പിവി രാധാകൃഷ്ണന്‍, കൗണ്‍സിലര്‍ എവി ശൈലജ, പിഎന്‍ പങ്കജാക്ഷന്‍, കെജിതേഷ് എന്നിവര്‍ സംസാരിച്ചു.






