ബ്രണ്ണന്‍ കോളേജിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം: കെ സുധാകരന്‍ എംപിയെ ക്ഷണിക്കാത്തതിനെതിരെ കോണ്‍ഗ്രസ് രംഗത്ത്

കെ സുധാകരന്‍ എംപി ക്വാറന്‍ന്റെില്‍ കഴിയുകയാണ്. ഓണ്‍ലൈന്‍ വഴി നടക്കുന്ന ചടങ്ങിലേക്ക് അദ്ദേഹത്തെ ക്ഷണിക്കുവാനുള്ള അവസരമുണ്ടായിട്ടും അവഗണിക്കുകയാണ്.
തലശ്ശേരി: ധര്‍മ്മടം നിയോജക മണ്ഡലത്തില്‍ സ്ഥിതി ചെയ്യുന്ന ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ (1-10-2020) മുഖ്യമന്ത്രി നിര്‍വ്വഹിക്കുന്ന ചടങ്ങിലേക്ക്പരിപാടിക്ക് സ്ഥലം എംപി കെ സുധാകരനെ ക്ഷണിക്കാതെ അവഗണിച്ച സര്‍ക്കാര്‍ നടപടി അപലപനീയമാണെന്ന് കെപിസിസി എക്‌സിക്യൂട്ടീവ് മെമ്പര്‍ വി രാധാകൃഷ്ണന്‍ മാസ്റ്റര്‍ പറഞ്ഞു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
കെ സുധാകരന്‍ എംപി ക്വാറന്‍ന്റെില്‍ കഴിയുകയാണ്. ഓണ്‍ലൈന്‍ വഴി നടക്കുന്ന ചടങ്ങിലേക്ക് അദ്ദേഹത്തെ ക്ഷണിക്കുവാനുള്ള അവസരമുണ്ടായിട്ടും അവഗണിക്കുകയാണ്. ഖജനാവിലെ പണം ഉപയോഗിച്ച് നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ സങ്കുചിത രാഷ്ട്രീയ സമീപനം സ്വീകരിക്കുന്നത് ജനാധിപത്യ ഭരണകൂടത്തിന് ചേര്‍ന്നതല്ല. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ വീഴ്ചയെ കുറിച്ച് സര്‍ക്കാര്‍ തലത്തില്‍ പരിശോധിക്കണം.
ബ്രണ്ണന്‍ കോളേജ് സ്ഥിതി ചെയ്യുന്ന പ്രദേശത്തെ എംഎല്‍എ അല്ലാതിരുന്നിട്ടും തലശ്ശേരി എംഎല്‍എയെ ചടങ്ങിലേക്ക് ക്ഷണിക്കുകയും സ്ഥലം എംപിയെ ഒഴിവാക്കുകയും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരെ ചടങ്ങിലേക്ക് ക്ഷണിക്കുകയും സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്.
നടപടിക്രമങ്ങള്‍ പാലിക്കാതെയും ഭരണകൂടങ്ങള്‍ പിന്തുടര്‍ന്ന് വന്ന മൂല്യങ്ങളുടെ നഗ്‌നമായ ലംഘനവുമാണ് പ്രസ്തുത ഉദ്ഘാടന ചടങ്ങെന്നും മുഖ്യമന്ത്രി ഇക്കാര്യം പരിശോധിക്കണമെന്നും വി രാധാകൃഷ്ണന്‍ മാസ്റ്റര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.






