സൗദിയില്‍ ഇന്ന് 612 പേര്‍ കൊവിഡ് രോഗമുക്തരായി

♠ ജെ.പി
റിയാദ്: സൗദിയില്‍ ഇന്ന് കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്ത് 418 പേരില്‍. 29 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇതിനകം കൊവിഡ് ബാധിച്ച് മൊത്തം മരിച്ചത് 4768 പേരാണ്. കൊവിഡില്‍നിന്നും മുക്തി നേടിയത് ഇന്ന് 612 പേരും ആകെ 3,19,154 പേരുമാണ്.

സൗദിയില്‍ കൊവിഡ് സാന്നിധ്യം ഉണ്ടായത് മുതല്‍ ആകെ 3,34,605 പേരിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 10,683 പേരാണ് നിലവില്‍ ചികിത്‌സയിലുള്ളത്. ഇതില്‍ 993 പേര്‍ അത്യാസന്ന നിലയിലുമാണ്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ജിദ്ദ 43, മക്ക – റിയാദ് 31 വീതം, യാമ്പു 29, ഹൂഫൂഫ് 25, മദീന 23, ബല്‍ജുര്‍ഷി 21, ദമ്മാം 21, ഖമീസ് മുഷൈത്ത് – ജിസാന്‍ 15 വീതം, അബ്ഹ 12, അല്‍മുബാറസ് 11, അല്‍ഖര്‍ജ് 10 എന്നിങ്ങനെയാണ് സൗദിയില്‍ ഇന്ന് കൂടുതലായി കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍.