അബൂബക്കര്‍ വല്ലയിലിനു യാത്രയപ്പ് നല്‍കി

ജിദ്ദ: മലപ്പുറം ജില്ലാ കെഎംസിസി മുന്‍ ഉപാധ്യക്ഷനും മദനുല്‍ഫഹദ് ഏരിയ പ്രസിഡന്റുമായ അബൂബക്കര്‍ വല്ലയിലിനു ജിദ്ദാ മലപ്പുറം ജില്ലാ കെഎംസിസി യാത്രയപ്പ് നല്‍കി. മലപ്പുറം ജില്ലയിലെ അരീക്കോട് സ്വദേശിയായ അബൂബക്കര്‍ കഴിഞ്ഞ 30 വര്‍ഷമായി ജിദ്ദയിലെ ഒരു പ്രമുഖ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
യാത്രയപ്പു ചടങ്ങില്‍ ജില്ലാ ആക്ടിങ് പ്രസിഡണ്ട് സീതി കോളക്കാടന്‍ അധ്യക്ഷത വഹിച്ചു. ജിദ്ദാ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. നിസ്വാര്‍ത്ഥമായ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ജിദ്ദയിലെ സാമൂഹിക സാംസ്‌കാരിക നിറ സാന്നിധ്യമായിരുന്നു അബൂബക്കര്‍ എന്ന് അരിമ്പ്ര പറഞ്ഞു.
നിസാം മമ്പാട്, ചെയര്‍മാന്‍ ബാബു നഹ്ദി എന്നിവര്‍ സംസാരിച്ചു. അബൂബക്കര്‍ വല്ലയിനുള്ള ഉപഹാരം ആക്ടിങ് പ്രസിഡണ്ട് സീതി കൊളക്കാടന്‍ കൈമാറി. ജലാല്‍ തേഞ്ഞിപ്പലം കെടി ജുനൈസ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.






