ഓഐസിസി റിയാദ് കൊല്ലം ജില്ലാ കമ്മിറ്റി ഓണാഘോഷവും, സൗദി ദേശീയ ദിനവും ആഘോഷിച്ചു


റിയാദ്: ഓ ഐ സി സി റിയാദ് കൊല്ലം ജില്ലാ കമ്മിറ്റി ഓണാഘോഷവും, സൗദി നാഷണല്‍ ഡേയും, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാഗംത്വത്തിന്റെ അമ്പതാമത് വാര്‍ഷികവും സമുചിതമായി ആഘോഷിച്ചു.
അല്‍ മാസ് ആഡിറ്റോറിയത്തില്‍ നടന്ന പരിപാടിയിൽ പ്രസിഡന്റ് ബാലുക്കുട്ടൻ അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള ഉദ്ഘാടന ചെയ്തു. ട്രഷറര്‍ അബ്ദുല്‍ സലിം അര്‍ത്തിയില്‍ ആമുഖപ്രഭാഷണം നടത്തി. അബ്ദുള്ള വല്ലാഞ്ചിറ, ഷംനാദ് കരുനാഗപ്പള്ളി, അലക്‌സ് കൊട്ടാരക്കര, റഹ്മാന്‍ മുനമ്പത്ത്, ജെറിന്‍, മുഹമ്മദ് റാഫി കുഴുവേലില്‍ എന്നിവര്‍ സംസാരിച്ചു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
പരിപാടിയില്‍ കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം കൊടുത്തവരെ ആദരിച്ചു. വിഭവസമ്യര്‍ദ്ധമായ സദ്യയും ഒരുക്കിയിരുന്നു. അബി ജോയ് അവതാരകനായിരൂന്നൂ. ജലീല്‍ കൊച്ചിന്റെ നേത്യത്വത്തില്‍ ഗാനമേളയും അരങ്ങേറി.
ഷാജി റാവുത്തര്‍, അന്‍ഷാദ് ശുരനാട്, നസീര്‍ ഹനീഫ, സത്താര്‍ ഓച്ചിറ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതര്‍ത്വം നല്‍കി. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഷെഫീക്ക് പുരക്കുന്നില്‍ സ്വാഗതവും യോഹന്നാന്‍ കുണ്ടറ നന്ദിയും പറഞ്ഞു.






