പൊലീസിന്റേതെന്ന പേരിൽ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിഎടുക്കും

തലശ്ശേരി തലശ്ശേരി പൊലീസ് നൽകുന്ന സന്ദേശം എന്നപേരിൽ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയിൽ പ്രചരിപ്പിക്കുന്ന വാർത്ത പൊലീസിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ഐടി ആക്ട് പ്രകാരം കേസെടുക്കുമെന്ന് എസ്എച്ച്ഒ അറിയിച്ചു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
നഗരത്തിലെ ഒരു പ്രമുഖ കോളേജിലെ വിദ്യാർത്ഥിനിക്ക് കൊറോണ സ്ഥിതീകരിച്ചിട്ടുണ്ടെന്നും അതിനാൽ 19 മുതല്‍ 26 വരെ കോളേജിൽ പോയ മുഴുവൻ ആളുകളും ക്വാറന്റെയിനിൽ നിൽക്കേണ്ടിവരുമെന്ന വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെയാണ് പൊലീസ് നടപടിക്കൊരുങ്ങുന്നത്.






