ഐഎന്‍സി സൈബര്‍ ഫോഴ്‌സിന്റെ നേതൃത്വത്തില്‍ ഗാന്ധി ജയന്തി ദിനത്തില്‍ ഓണ്‍ലൈന്‍ രാഷ്ട്രീയ കുറിപ്പെഴുത്ത് മത്സരം സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: കേരളത്തിലെ സമൂഹമാധ്യമ രംഗത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സജീവമുഖമായ ്വണ്‍ശ ശഞ്രഫന്‍ ഥൗന്‍ശഫ-്വസത ന്റെ നേതൃത്വത്തില്‍ ഗാന്ധി ജയന്തി ദിനമായ ഒക്‌ടോബര്‍-2 ന് വട്ടക്കണ്ണട(റൈറ്റ് ഫോര്‍ ട്രൂത്ത്) എന്ന പേരില്‍ ഓണ്‍ലൈന്‍ രാഷ്ട്രീയ കുറിപ്പെഴുത്ത് മത്സരം സംഘടിപ്പിക്കുന്നു.

കഴിഞ്ഞ നാലര വര്‍ഷത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണ പരാജയങ്ങള്‍, പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭരണത്തിലേറിയതു തൊട്ടിങ്ങോട്ടുള്ള ഓരോ ദിവസത്തെയും സംഭവവികാസങ്ങള്‍ വിശകലനം ചെയ്തുകൊണ്ട് പത്ര-ദൃശ്യമാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ ചുവട് പിടിച്ചു ആധികാരികതയോടെ കേരളത്തിലെ പൊതു ജനങ്ങളുടെ ചിന്താസരണികള്‍ക്ക് മുന്നില്‍ അനാവരണം ചെയ്യുക എന്നതാണ് പങ്കെടുക്കുന്ന ഓരോ മത്സരാര്‍ത്ഥിയും ചെയ്യേണ്ടത്.

മത്സര സമയം ഒക്‌ടോബര്‍-2 രാവിലെ 7 മണി മുതല്‍ വൈകിട്ട് 7 മണി വരെയാണ്. മത്‌സരത്തില്‍ ഒന്ന്, രണ്ട്, മുന്ന് സ്ഥാനങ്ങള്‍ ലഭിക്കുന്നവര്‍ക്ക് യഥാക്രമം 10,000, 6,000, 3,000 രുപ വീതം ക്യാഷ് പ്രൈസും 1 മുതല്‍ 10 വരെയുള്ള വിജയികള്‍ക്ക് പ്രോത്സാഹന സമ്മാനവും നല്‍കും. ലോകരാജ്യങ്ങളില്‍ നിന്നുള്ള എല്ലാ മലയാളികള്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. മത്സരാര്‍ത്ഥികള്‍ക്ക് പ്രായപരിധി ഉണ്ടായിരിക്കുന്നതല്ല.

മത്സരാര്‍ത്ഥികള്‍ക്കുള്ള നിര്‍ദേശങ്ങള്‍/നിബന്ധനകള്‍.
1. ഐഎന്‍സി സൈബര്‍ ഫോഴ്‌സ് നവ മാധ്യമ കൂട്ടായ്മയുടെ മാര്‍ഗ്ഗനിര്‍ദ്ദേശം അനുസരിച്ചും, സൈബര്‍ നിയമങ്ങള്‍ക്ക് വിധേയമായും ആയിരിക്കും മത്സരം സംഘടിപ്പിക്കുന്നത്.
2. നാലര വര്‍ഷം പിന്നില്‍ നിന്നും ഇങ്ങോട്ട് നാളിതു വരെ എന്ന ഓര്‍ഡറില്‍ കുറിപ്പുകള്‍ക്ക് ക്രമീകരണം ആവശ്യമാണ്
3. തയ്യാറാക്കുന്ന കുറിപ്പുകളില്‍ സ്ഥിതി വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കേണ്ടതാണ്.
4. ആവശ്യമെങ്കില്‍ കുറിപ്പുകള്‍ പാര്‍ട്ടുകള്‍ ആയി എഴുതി പാര്‍ട്ട് 1, 2, 3 ഓര്‍ഡറില്‍ സമര്‍പ്പിക്കാവുന്നത് ആണ്.
5. രജിസ്‌ട്രേഷന്‍ സമയം 15.10.2020 മുതല്‍ 25.10.2020 വരെയാണ്. നിശ്ചിത സമയത്തിനു ശേഷം ഉള്ള എന്‍ട്രികള്‍ സ്വീകരിക്കുന്നതല്ല.
6. +971562563468 എന്ന നമ്പറില്‍ വാട്‌സപ്പ് ചെയ്യുകയോ വണതൂ.വണസസതഢരടമവാ.സൂട എന്ന ഈ മെയില്‍ വിലാസത്തില്‍ പങ്കെടുക്കുന്നവരുടെ പേര്, മേല്‍വിലാസം, വാട്‌സ്ആപ്പ് നമ്പര്‍, ഇമെയില്‍ വിലാസം, ഫേസ്ബുക്ക് ലിങ്ക് എന്നിവ രജിസ്‌ട്രേഷനില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. കണ്‍ഫര്‍മേഷന്‍ ആയി രജിസ്റ്റര്‍ നമ്പര്‍ അയച്ചു തരുന്നതാണ്. രജിസ്‌ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കുന്നതല്ല.
7. രജിസ്റ്റര്‍ നമ്പര്‍ കുറിപ്പുകളില്‍ രേഖപ്പെടുത്തിയശേഷം വേണം മത്സരത്തിനായി അയക്കേണ്ടത്. നിശ്ചിത സമയത്തിനുശേഷം ലഭിക്കുന്ന കുറിപ്പുകള്‍ പരിഗണിക്കുന്നതല്ല.

ആറ് പേരടങ്ങുന്ന സംസ്ഥാന തല കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടുന്ന ജഡ്ജിങ് കമ്മിറ്റി അംഗങ്ങളായിരിക്കും വിജയികളെ തീരുമാനിക്കുന്നത്. ചെയര്‍മാനും 9 അംഗങ്ങളും നടത്തിപ്പുമായി ബന്ധപ്പെട്ട് കമ്മിറ്റിയില്‍ ഉണ്ടായിരിക്കും. ഇതില്‍ ഒരാള്‍ ജനറല്‍ കണ്‍വീനര്‍ ആയിരിക്കും. മത്സരത്തില്‍ ലഭിക്കുന്ന കുറിപ്പുകള്‍ ഐഎന്‍സി സൈബര്‍ ഫോഴ്‌സ്- ഐസിഎഫ്‌ന് അവകാശപ്പെട്ടതും ഐഎന്‍സി സൈബര്‍ ഫോഴ്‌സ്- ഐസിഎഫ് നവമാധ്യമ കൂട്ടായ്മ അഡ്മിന്‍ പാനലിന്റെ നിയന്ത്രണത്തിനു വിധേയമായി ഉപയോഗിക്കുവാന്‍ അധികാരം ഉള്ളതും ആയിരിക്കും. സമ്മാനത്തിന് തീര്‍ത്തും അര്‍ഹമായ കുറിപ്പുകള്‍ ലഭിക്കാതെ വന്നാല്‍ അവാര്‍ഡ് നല്‍കാതിരിക്കാന്‍ ഉള്ള അധികാരം ഐഎന്‍സി സൈബര്‍ ഫോഴ്‌സ് – ഐസിഎഫ് നവമാധ്യമ കൂട്ടായ്മ അഡ്മിന്‍ പാനലില്‍ നിക്ഷിപ്തമായിരിക്കും. ഈ മത്സരവുമായി ബന്ധപ്പെട്ട എല്ലാ വ്യവഹാരങ്ങളും തീരുവനന്തപുരം ജൂറിസ്ഡിക്ഷനില്‍ ആയിരിക്കും. രെജിസ്‌ട്രേഷന്‍ ചെയ്യാന്‍ ഉള്ള അവസാന തിയ്യതി ഈാസം 30നായിരിക്കും. ആര്‍ട്ടിക്കിളില്‍ നല്‍കുന്ന വിവരങ്ങള്‍ വസ്തുതാപരം ആയിരിക്കണം. ഉള്‍പ്പെടുത്തിയ വിവരങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം മത്സരാര്‍ഥികള്‍ക്ക് മാത്രമായിരിക്കും.