സൗദിയില്‍ ഇന്ന് 600 പേര്‍ കൊവിഡ് രോഗമുക്തരായി

♠ ജെ.പി

റിയാദ്: സൗദിയില്‍ ഇന്ന് കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്ത് 403 പേരില്‍. 28 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇതിനകം കൊവിഡ് ബാധിച്ച് മൊത്തം മരിച്ചത് 4683 പേരാണ്. കൊവിഡില്‍നിന്നും മുക്തി നേടിയത് ഇന്ന് 600 പേരും ആകെ 3,17,005 പേരുമാണ്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

സൗദിയില്‍ കൊവിഡ് സാന്നിധ്യം ഉണ്ടായത് മുതല്‍ ആകെ 3,33,193 പേരിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 11,505 പേരാണ് നിലവില്‍ ചികിത്‌സയിലുള്ളത്. ഇതില്‍ 1032 പേര്‍ അത്യാസന്ന നിലയിലുമാണ്.

മദീന ജിദ്ദ 43 വീതം, ഹൂഫൂഫ്, മക്ക 32, റിയാദ് 29, ദമ്മാം 21, ഹായില്‍ 20, ദഹ്‌റാന്‍ 16, ബല്‍ജുര്‍ഷി 11 എന്നിങ്ങനെയാണ് സൗദിയില്‍ ഇന്ന് കൂടുതലായി കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍.